Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nishka

Kozhikode

നി​ഷ്‌​ക മൊ​മെ​ന്‍റ്സ് ജ്വ​ല്ല​റി​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ ഷോ​റൂം കോ​ഴി​ക്കോ​ട്; ആ​വേ​ശ​മാ​യി ത​മ​ന്ന ഭാ​ട്ടി​യ

കോ​ഴി​ക്കോ​ട്: നി​ഷ്‌​ക മൊ​മെ​ന്‍റ്സ് ജ്വ​ല്ല​റി​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ ഷോ​റൂം കോ​ഴി​ക്കോ​ട് പൊ​റ്റ​മ്മ​ല്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. സി​നി​മാ​താ​രം ത​മ​ന്ന ഭാ​ട്ടി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഗോ​ള​ത​ല​ത്തി​ല്‍ നി​ഷ്‌​ക മൊ​മെ​ന്‍റ്സ് ജ്വ​ല്ല​റി​യു​ടെ ഏ​ഴാ​മ​ത്തെ ഷോ​റൂ​മാ​ണി​ത്.

സ്വ​ര്‍​ണ​വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ യു​എ​ഇ​യി​ല്‍ നേ​ടി​യെ​ടു​ത്ത വി​ശ്വാ​സ​വും ജ​ന​പി​ന്തു​ണ​യും ക​രു​ത്താ​ക്കി​യാ​ണ് നി​ഷ്‌​ക ഇ​ന്ത്യ​ന്‍ ആ​ഭ​ര​ണ രം​ഗ​ത്തേ​ക്കു​ള്ള ഈ ​സു​വ​ര്‍​ണ ചു​വ​ടു​വ​യ്പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. ആ​ഭ​ര​ണ​പ്രേ​മി​ക​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യൊ​രു ഷോ​പ്പിം​ഗ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​ഷ്‌​ക​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ ഫ്‌​ളാ​ഗ്ഷി​പ്പ് ഷോ​റൂം കോ​ഴി​ക്കോ​ട് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് നി​ഷ്‌​ക ചെ​യ​ര്‍​മാ​ന്‍ നി​ഷി​ന്‍ ത​സ്ലീം പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ​മാ​സം 15 വ​രെ ന​ട​ത്തു​ന്ന എ​ല്ലാ പ​ര്‍​ച്ചേ​സു​ക​ള്‍​ക്കും പ​ണി​ക്കൂ​ലി​യി​ല്‍ 50 ശ​ത​മാ​നം കി​ഴി​വ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. വി​ല​യു​ടെ 10 ശ​ത​മാ​നം ന​ല്‍​കി വി​വാ​ഹാ​ഭ​ര​ണ​ങ്ങ​ള്‍ അ​ഡ്വാ​ന്‍​സ് ബു​ക്ക് ചെ​യ്യു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ളാ​യ ദ​മ്പ​തി​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹ​ണി​മൂ​ണ്‍ പാ​ക്കേ​ജും അ​ഡ്വാ​ന്‍​സ് ബു​ക്കിം​ഗ് ന​ട​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഒ​രു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഹ​ണി​മൂ​ണ്‍ പാ​ക്കേ​ജും ല​ഭി​ക്കും.

പാ​ര​മ്പ​ര്യ ശി​ല്‍​പ​ചാ​രു​ത​യോ​ടൊ​പ്പം സ​മ​കാ​ലി​ക ഡി​സൈ​നു​ക​ളു​ടെ പു​തു​മ​യും ഒ​രു​മി​ക്കു​ന്ന ആ​ഭ​ര​ണ​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പു​തി​യൊ​രു ഷോ​പ്പിം​ഗ് അ​നു​ഭ​വം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗോ​ള്‍​ഡ്, ഡ​യ​മ​ണ്ട്, അ​ണ്‍​ക​ട്ട് ഡ​യ​മ​ണ്ട്, ജെം​സ്റ്റോ​ണ്‍, പോ​ള്‍​ക്കി, ഡി​വൈ​ന്‍, ആ​ന്‍റി​ക്, ലൈ​റ്റ് വെ​യ്റ്റ് തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ള​ക്‌​ഷ​നു​ക​ളാ​ണ് നി​ഷ്‌​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക "ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം' ച​ട​ങ്ങി​നെ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി.​എ. ഹ​സ്സ​ന്‍, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​റ​ക്ക​ല്‍, ഒ.​വി. മു​സ്ത​ഫ, വി.​കെ. അ​ഷ്‌​റ​ഫ്, ന​ജീ​ബ് മു​സ്‌​ലി​യാ​ര​ക​ത്ത്, സി.​എം. റോ​ഷ​ന്‍ ഫ​വാ​സ്, ഉ​സ്സ​മാ കു​പ്പാ​റ​യി​ല്‍, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​റ​ക്ക​ല്‍, കെ. ​ഇ​ബ്രാ​ഹിം കു​ട്ടി, വി.​കെ. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​രി​പ്പെ​ട്ട​മ​ണ്ണി​ല്‍, അ​ഷ്‌​റ​ഫ് ഒ​മ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up